ഈ കാൽക്കുലേറ്ററിന് പിന്നിലെ നിയമങ്ങൾ
| രാജ്യം | ഓരോ വർഷത്തിനുമുള്ള ഗ്രാറ്റുവിറ്റി | കണക്കാക്കുന്ന സാലറി |
|---|---|---|
| കുവൈത്ത് | ആദ്യ 5 വർഷം 15 ദിവസം, പിന്നെ 30 ദിവസം; പരമാവധി 18 മാസത്തെ സാലറി | അവസാന മുഴുവൻ സാലറി |
| ഖത്തർ | കുറഞ്ഞത് 21 ദിവസം, 1 വർഷത്തെ സർവീസിന് ശേഷം | അവസാന ബേസിക് സാലറി |
| ഒമാൻ | 2023 ജൂലൈ 31 മുതൽ ഒരു മാസം; അതിനു മുമ്പ് ആദ്യ 3 വർഷം 15 ദിവസം, പിന്നെ ഒരു മാസം | അവസാന ബേസിക് സാലറി |
| ബഹ്റൈൻ | ആദ്യ 3 വർഷം 15 ദിവസം, പിന്നെ ഒരു മാസം | അവസാന മുഴുവൻ സാലറി |
കുവൈത്തിൽ രാജിവെക്കുന്ന തൊഴിലാളിക്ക് 3 വർഷത്തിൽ താഴെയാണെങ്കിൽ ഒന്നും കിട്ടില്ല, 3 മുതൽ 5 വർഷം വരെ പകുതി, 5 മുതൽ 10 വർഷം വരെ മൂന്നിൽ രണ്ട്, 10 വർഷം മുതൽ മുഴുവൻ തുക. ഖത്തർ, ഒമാൻ, ബഹ്റൈൻ എന്നിവിടങ്ങളിൽ രാജിവെച്ചാൽ ഗ്രാറ്റുവിറ്റി കുറയില്ല. ബഹ്റൈനിൽ 2024 മാർച്ച് 1 മുതലുള്ള സർവീസിന്റെ ഭാഗം സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷൻ (SIO) ആണ് നൽകുന്നത്. ഒമാനിൽ 2027 ജൂലൈ 19 മുതലുള്ള സർവീസിന് ഗ്രാറ്റുവിറ്റിക്ക് പകരം ഒരു സേവിംഗ്സ് ഫണ്ട് വരും.
ഉദാഹരണങ്ങൾ
കുവൈത്ത്, 10 വർഷം, സാലറി 1,000 ദീനാർ, കോൺട്രാക്ട് തീർന്നു
നിങ്ങൾക്ക് കിട്ടുന്നത് 8,653.85 ദീനാർ.
ഖത്തർ, 10 വർഷം, ബേസിക് സാലറി 1,000 റിയാൽ
നിങ്ങൾക്ക് കിട്ടുന്നത് 7,000 റിയാൽ.
പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ
രാജിവെച്ചാൽ എന്റെ ഗ്രാറ്റുവിറ്റി നഷ്ടപ്പെടുമോ?
കുവൈത്തിൽ മാത്രം, 10 വർഷത്തിൽ താഴെയാണെങ്കിൽ അത് കുറയും. ഖത്തർ, ഒമാൻ, ബഹ്റൈൻ എന്നിവിടങ്ങളിൽ രാജിവെച്ചതിന്റെ പേരിൽ നിയമം അത് കുറയ്ക്കുന്നില്ല. ഗുരുതരമായ തെറ്റിന് പിരിച്ചുവിട്ടാൽ എല്ലായിടത്തും അത് നഷ്ടപ്പെടാം.
ഏത് സാലറിയാണ് കണക്കാക്കുന്നത്?
നിങ്ങളുടെ അവസാന സാലറി. ഖത്തറും ഒമാനും ബേസിക് സാലറി ഉപയോഗിക്കുന്നു; കുവൈത്തും ബഹ്റൈനും സാധാരണയായി സ്ഥിരം അലവൻസുകൾ ഉൾപ്പെടെയുള്ള മുഴുവൻ സാലറി ഉപയോഗിക്കുന്നു.
ബഹ്റൈനിൽ എന്താണ് മാറിയത്?
2024 മാർച്ച് 1 മുതൽ കമ്പനികൾ സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷനിൽ മാസംതോറും ഒരു വിഹിതം അടയ്ക്കുന്നു. ആ തീയതി മുതലുള്ള സർവീസിന്റെ ഗ്രാറ്റുവിറ്റി അവരാണ് നൽകുന്നത്. അതിനു മുമ്പുള്ള സർവീസിന്റെ ഭാഗം ഇപ്പോഴും നിങ്ങളുടെ കമ്പനിയാണ് നൽകേണ്ടത്.
2027-ൽ ഒമാനിൽ എന്താണ് മാറുന്നത്?
2027 ജൂലൈ 19 മുതൽ, ഗ്രാറ്റുവിറ്റിക്ക് പകരം, കമ്പനികൾ ഓരോ മാസവും ബേസിക് വേതനത്തിന്റെ 9% വിദേശ തൊഴിലാളികൾക്കുള്ള ഒരു സേവിംഗ്സ് ഫണ്ടിൽ അടയ്ക്കും. അതിനു മുമ്പ് നേടിയ ഗ്രാറ്റുവിറ്റി ഇപ്പോഴും കമ്പനി തന്നെ നൽകണം.
അവസാനം പരിശോധിച്ചത്: ഒക്ടോബർ 2026. നിങ്ങളുടെ കോൺട്രാക്ട് നിയമത്തേക്കാൾ കൂടുതൽ നൽകിയേക്കാം. ഈ കാൽക്കുലേറ്റർ ഒരു ഏകദേശ കണക്കാണ്, നിയമോപദേശമല്ല; നിങ്ങളുടെ രാജ്യത്തെ തൊഴിൽ മന്ത്രാലയവുമായി ഉറപ്പുവരുത്തുക.
ഈ പേജ് അറബിയിൽ നിന്ന് വിവർത്തനം ചെയ്തതാണ്. എന്തെങ്കിലും വ്യക്തമല്ലെങ്കിലോ തെറ്റുണ്ടെങ്കിലോ ദയവായി ഞങ്ങളെ അറിയിക്കുക.